തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച, മന്ത്രിസഭയിൽ ചെറുപ്പക്കാർക്ക് പ്രാധാന്യം

By anil payyampalli.04 05 2021

imran-azhar

 

ചെന്നൈ: തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

 

 

പുതിയ മന്ത്രിസഭ ചർച്ചകൾ തമിഴ്നാട്ടിൽ സജീവമായി. 158 സീറ്റുകൾ പിടിച്ച് തിളക്കമാർന്ന വിജയത്തോടെയാണ് പത്തുവർഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്.

 

 


തമിഴ്നാട്ടിൽ ആദ്യമായി മുഖ്യമന്ത്രിയാകുന്ന എം കെ സ്റ്റാലിൻ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഘോഷങ്ങൾ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും.

 

 

കൊളത്തൂരിൽ ഹാട്രിക് വിജയം നേടിയാണ് എം കെ സ്റ്റാലിൻ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം.

 

 


മുൻ ഡിഎംകെ സർക്കാരിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെറുപ്പക്കാർക്ക് പ്രാധാന്യം നൽകുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

 

 

 

ഡിഎംകെ സഖ്യത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച കോൺഗ്രസിനും ഇടതുപാർട്ടികൾക്കും മന്ത്രിസഭയിൽ സ്ഥാനം ഉണ്ടാകും. നാളെ വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ പാർട്ടിയുടെ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കും.

 

 

 

ഡിഎംകെ തരംഗത്തിൽ 76 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സഖ്യം ഒതുങ്ങിത്. മത്സരിച്ച സീറ്റുകളെല്ലാം പരാജയപ്പെട്ടതിന്റെ നാണക്കേടിലാണ് ടി ടി വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴക്കവും, കമൽഹാസന്റെ മക്കൾ നീതി മയ്യവും.

 

 

 

OTHER SECTIONS