വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വിശാഖപട്ടണത്തും കല്ലേറ്

By Shyma Mohan.11 01 2023

imran-azhar

 


ഹൈദരാബാദ്: വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് നേരെ കല്ലേറ്. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.

 

വൈകിട്ട് ആറരയോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാരിപാലത്തെ കോച്ച് മെയിന്റനന്‍സ് സെന്ററിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കല്ലേറില്‍ ഒരു കോച്ചിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

 

അതേസമയം, സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയില്‍ ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചത്. വാറങ്കല്‍, ഖമ്മം, വിജയവാഡ, രാജമുണ്ട്രി എന്നിവയാണ് ഇന്റര്‍മീഡിയറ്റ് സ്റ്റോപ്പുകള്‍.

 

OTHER SECTIONS