കോവിഡ് ഇന്ത്യൻ വകഭേദം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കണ്ടെത്തി

By anil payyampalli.01 05 2021

imran-azhar



ജനീവ: കോവിഡ്-19 കാരണമാകുന്ന ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന.

 

 

പതിനേഴോളം രാജ്യങ്ങളിലാണ് ആ.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം പേർക്കാണ് ആഗോളതലത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.

 

 

സാർസ് കോവി2 വിന്റെ ഇന്ത്യൻ വകഭേദമാണ് ഇന്ത്യയിൽ അപ്രതീക്ഷിതമായുള്ള അതിതീവ്ര കോവിഡ് വ്യാപനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വൈറസിന്റെ ഇന്ത്യൻ വകഭേദത്തെ വേരിയന്റ്സ് ഓഫ് ഇന്ററസ്റ്റ്(VOI) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. പുതിയതായി കണ്ടെത്തുന്ന വൈറസ് വകഭേദങ്ങളെയാണ് വിഒഐ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

 

 

ഏപ്രിൽ 27 വരെയുള്ള കണക്കനുസരിച്ച് വൈറസിന്റെ ആ.1.617 വകഭേദത്തിന്റെ 1200 ലധികം ശ്രേണികൾ പതിനേഴോളം രാജ്യങ്ങളിൽ നിന്നായി ജി.ഐ.എസ്.എ.ഐ.ഡി യിൽ രേഖപ്പെടുത്തിയതായും ഇതിൽ ഭൂരിഭാഗവും ഇന്ത്യ, യുകെ, യു.എസ്.എ, സിംഗപ്പുർ എന്നിവടങ്ങളിൽ നിന്നാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇൻഫ്ളുവൻസ വൈറസുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ജി.ഐ.എസ്.എ.ഐ.ഡി.

 

 

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനശേഷി ത്വരിതഗതിയിലാണെന്ന് ലോകാരോഗ്യസംഘടനപറയുന്നു. ആ.1.617എന്ന വൈറസിനത്തിന് ഇന്ത്യയിൽ കാണപ്പെടുന്ന മറ്റ് വൈറസ് വകഭേദങ്ങളേക്കാൾ വ്യാപനശേഷി കൂടുതലായതാവാം ഇന്ത്യയിൽ കോവിഡ് രൂക്ഷമാകാനുള്ള കാരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം.

 

കൂടാതെ കോവിഡ് നിയന്ത്രണങ്ങളോടുള്ള അലംഭാവവും ജനങ്ങൾ തിങ്ങിക്കൂടുന്ന വിധത്തിലുള്ള ആഘോഷ-പൊതുപരിപാടികളും രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ടാവുമെന്ന്  സൂചിപ്പിക്കുന്നു.

 

 

B.1.617 ന് ചെറിയ വകഭേദങ്ങളുള്ള B.1.617.1, B.1.617.2, B.1.617.3, ആ.1.617.3 എന്നീ സഹശ്രേണികൾ കൂടി കാണപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. B.1.617.1, B.1.617.2 ശ്രേണികൾ 2020 ഡിസംബറിലാണ് ഇന്ത്യയിൽ കണ്ടെത്തിയത്. B.1.617.3 ഇനത്തിന്റെ സാന്നിധ്യം 2020 ഒക്ടോബറിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾക്ക് വൈറസിന്റെ ഇന്ത്യൻ പതിപ്പിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

 

വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ രോഗബാധയുണ്ടായവരിൽ കോവിഡ് ഗുരുതരമാകുന്നില്ല എന്നാണ് പ്രാഥമികപഠനഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി(IGIB) ഡയറക്ടർ അനുരാഗ് അഗർവാൾ വ്യക്തമാക്കി.

 

 

തുടർച്ചയായി ആറാമത്തെ ആഴ്ചയിലും ആഗോളതലത്തിൽ രോഗവ്യാപനനിരക്ക് വർധിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണെന്നും സംഘടനയുടെ റിപ്പോർട്ടിലുണ്ട്.

 

 

 

OTHER SECTIONS