ബംഗാൾ ഘടകത്തെ തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ, ബംഗാളിന് വിശ്വാസമില്ലാതായെന്ന് വിലയിരുത്തൽ

By anil payyampalli.06 05 2021

imran-azhar

 


കൊൽക്കത്ത : മമതാ ബാനർജിയെയും തൃണമൂൽ കോൺഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം ബംഗാളിലെ ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസമില്ലെന്നും വിമർശിച്ചു.

 


ബംഗാൾ ജനതയ്ക്ക് സി.പി.എമ്മിനും മറ്റ് ഇടതുകക്ഷികളിലും വിശ്വാസമില്ലാതായി. അതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്നത്. ബിജെപിയെ നേരിടാൻ തൃണമൂൽ കോൺഗ്രസിനേ കഴിയൂ എന്നും ഓൺലൈനായി ചേർന്ന യോഗത്തിൽ വിലയിരുത്തി.

 


സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയാൻ കഴിയുന്ന ശക്തമായ രാഷ്ട്രീയ പാർട്ടിയാണ് തൃണമൂൽ എന്നാണ് ജനത്തിന്റെ വിശ്വാസം.

 

ബിജെപിക്ക് ബദൽ തൃണമൂലാണെന്ന് അവർ വിശ്വസിക്കുന്നു. അതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം.

 

 


ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന് സംസ്ഥാന ഘടകം കരുതിയ ന്യൂനപക്ഷങ്ങളടക്കം തൃണമൂലിനൊപ്പമാണ് നിന്നത്.

 

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ കേന്ദ്രനേതൃത്വം കോൺഗ്രസ് സഖ്യവുമായി ചേർന്നത് സംസ്ഥാന ഘടകത്തിന്റെ നിർബന്ധത്തിലാണ്.

 

 


ബംഗാളിലെ പരാജയത്തിന് കാരണം എന്താണെന്ന് വിശദമായി വിലയിരുത്താൻ പോളിറ്റ് ബ്യൂറോ നിർദ്ദേശം നൽകി. ഇതിനുശേഷമാകും കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

 

 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 19.25 ശതമാനം വോട്ട് നേടിയ സിപിഎം ഇത്തവണ നേടിയത് ആകെ 4.3 ശതമാനമാണ്

 

 

OTHER SECTIONS