ദക്ഷിണാഫ്രിക്കയിൽ മുപ്പത്തേഴുകാരിക്ക് ഒറ്റ പ്രസവത്തിൽ 10 കുട്ടികൾ, ലോക റെക്കോഡ് സ്വന്തം

By anilpayyampalli.09 06 2021

imran-azhar

 



ജോഹന്നാസ്ബർഗ് : മാലി യുവതി ഹലീമ നിസ്സെയ്ക്ക് റെക്കോർഡ് നഷ്ടപ്പെട്ടു.

 

 

ഒരുമാസം മുമ്പ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഹലീമ ഒമ്പത് കുട്ടികൾക്ക് ഒറ്റപ്രസവത്തിൽ ജന്മം നല്കിയാണ് അമ്മയായി ലോകറെക്കോർഡിനുടമയായത്.

 

 

 

എന്നാൽ ദക്ഷിണാഫ്രിക്കക്കാരി മുപ്പത്തേഴുകാരി ഗോസിയാമെ തമാരാ സിതോൾ ഇപ്പോൾ ആ റെക്കോർഡ് തകർത്ത് സ്വന്തമാക്കിയിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികളുടെ അമ്മയായി സിതോൾ.

 

 


ഗർഭകാല പരിശോധനക്കാലയളവിൽ സിതോളിന്റെ ഗർഭപാത്രത്തിലുള്ള കുട്ടികളുടെ എണ്ണം എട്ടായിരുന്നു. എന്നാൽ, അതെല്ലാം അസ്ഥാനത്താക്കി പത്തു കുട്ടികൾക്കാണ് ജന്മം നല്കിയത്.

 

 

 


ദക്ഷിണാഫ്രിക്കയിലെ ഗോതെംങ് സ്വദേശിയായ സിതോൾ ഗർഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ല. ഏഴു മാസവും ഏഴുദിവസം തികഞ്ഞപ്പോൾ ഏഴ് ആൺകുട്ടികളുടേയും മൂന്ന് പെൺകുട്ടികളുടെയു അമ്മയായിരിക്കുകയാണ് സിതോളെന്ന് ഭർത്താവ് തിബാഹോ സൊറ്റെറ്റസി പറഞ്ഞു.

 

പത്തുകുട്ടികളുടെ അച്ഛനായതിൽ താൻ അതീവ സന്തോഷവാനാണെന്നും തിബാഹോ കൂട്ടിച്ചേർത്തു. മറ്റൊരുകാര്യം ദമ്പതികൾക്ക് ആറുവയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ കൂടിയുണ്ട് എന്നതാണ്.

 

 


വിവരം അറിഞ്ഞതായും സിതോളിന് ആശംസകൾഅറിയിച്ചതായും ഗിന്നസ് വേൾഡ് റെക്കോഡ്‌സ് വക്താവ് അറിയിച്ചു.

 

 

അമ്മയുടേയും കുഞ്ഞുങ്ങളുടേയും ക്ഷേമത്തിനാണ് മുൻതൂക്കം കൊടുക്കുന്നതെന്നറിച്ച് വക്താവ് പ്രത്യേക പ്രതിനിധിയെ വിശേഷങ്ങൾ മനസിലാക്കാൻ നിയോഗിച്ചതായും അറിയിച്ചു.

 

 

 

 

OTHER SECTIONS