ട്രോജൻ ഷീൽഡിൽ കുടുങ്ങിയത് വിവിധ രാജ്യങ്ങളിലെ 800 മാഫിയസംഘാംഗങ്ങൾ

By anilpayyampalli.08 06 2021

imran-azhar


ഹേഗ് : യു.എസ് ഫെഡറൽ ബ്യൂറോഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) നേതൃത്വത്തിൽ പതിനാറിലധിക രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ മെസേജിംഗ് ആപ്പിലൂടെ കള്ളക്കടത്തും കൊലപാതകവും നടത്തിയിരുന്ന 800-ൽ അധികം പേർ അറസ്റ്റിലായി.

 

 


ട്രോജൻ ഷീൽഡ് എന്ന് പേരിട്ട ഓപ്പറേഷനിൽ കൊകൈയ്ൻ അടക്കം 32 ടൺ ലഹരിവസ്തുക്കൾ, 250 തോക്കുകൾ, 59 ആഡംബര കാറുകൾ, 148 ദശലക്ഷം യു.എസ്. ഡോളർ ക്രിപ്‌റ്റോകറൻസി എന്നിവ പിടിച്ചെടുത്തു.

 

 

ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിനും മറ്റുമായി എൻക്രിപ്റ്റ് ചെയ്ത രണ്ട് ആപ്പുകൾ നിയമസംരക്ഷണഏജൻസികൾ നേരത്തെ കണ്ടെത്തി നശിപ്പിച്ചിരുന്നു.
ഇതോടെ അധോലോകസംഘങ്ങൾ മറ്റ് എൻക്രിപ്പ്റ്റഡ് ആപ്പുകൾക്കായുള്ള അന്വേഷണത്തിലായി.

 

 


ഈ സാഹചര്യത്തിൽ ആനോം എന്ന പുതിയ എൻക്രിപ്പ്റ്റഡ് ആപ്പുമായി സജീവമാ എഫ്.ബി.ഐ ആനോം ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണുകൾ കഴിഞ്ഞ ഒന്നരവർഷത്തിനിടെ100 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന മുന്നൂറിലേതെ സംഘങ്ങൾക്ക് എഫ്.ബി.ഐ ഇടനിലക്കാരിലൂടെ എത്തിച്ച് നല്കി.

 

 

ആശയവിനിമം സുരക്ഷിതമായി നടതതാമെന്ന ധാരണയിൽ ഈ ആപ്പ് ഉപയോഗിച്ചതോടെയാണ് അധോലോഗ സംഘങ്ങൾ കുടുങ്ങിയത്.

 

 


ഒട്ടേറെ കൊലപാതകങ്ങളും കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഈ നിക്കത്തിലൂടെ സാധിച്ചുവെന്ന് എഫ്.ബി.ഐ ക്രിമിനൽ അന്വേഷണവിഭാഗം അസിസ്റ്റൻഡ് ഡയറക്ടർ കാൽവിൻ ഷിവേഴ്‌സ് പറഞ്ഞു.

 

 


യു.എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്േ്രടഷൻ, യൂറോപ്യൻയൂണിയൻ പോലിസ് ഏജൻസി, വിവിധരാജ്യങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിൽ മാത്രം 244 പേരാണ് അറസ്റ്റിലായത്.

 

 

 

OTHER SECTIONS