183 ഏക്കറില്‍ യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറക്കുന്നു

By Web desk.25 09 2023

imran-azhar


ന്യൂജഴ്‌സി: യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം ന്യൂജഴ്‌സിയില്‍ ഒക്ടോബര്‍ എട്ടിന് തുറക്കുന്നു.

ന്യൂജഴ്‌സിയിലെ റോബിന്‍സ്വില്ലെ ടൗണ്‍ഷിപ്പില്‍ 183 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രസമുച്ചയം 12 വര്‍ഷമെടുത്താണ് നിര്‍മിച്ചത്.ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, നൃത്തരൂപങ്ങള്‍, ദേവ രൂപങ്ങള്‍ എന്നിങ്ങനെ പതിനായിരത്തിലേറെ ശില്‍പ്പങ്ങളും കൊത്തുപണികളുമാണ് ക്ഷേത്രത്തിലുള്ളത്. പ്രധാന ശ്രീകോവില്‍ കൂടാതെ 12 ഉപശ്രീകോവിലുകളും 9 ഗോപുരങ്ങളും 9 പിരമിഡ് ഗോപുരങ്ങളുമാണ് ക്ഷേത്രത്തിന്റെ ആകര്‍ഷണം.

യുഎസില്‍നിന്നുള്ള 12,500 വൊളന്റിയര്‍മാര്‍ ക്ഷേത്രനിര്‍മാണത്തില്‍ പങ്കാളികളായി. ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമായ കംബോഡിയയിലെ അങ്കോര്‍ വാട്ടിനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ബിഎപിഎസ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം.

OTHER SECTIONS