ബിജെപിയുടെ വിജയത്തില്‍ പ്രത്യേകിച്ചങ്ങനെ അത്ഭുതപ്പെടേണ്ട ഒന്നുമില്ലെന്ന് ഉദ്ധവ് താക്കറെ

By parvathyanoop.09 12 2022

imran-azhar

 

 

മുംബൈ : ഗുജറാത്തിലെ സീറ്റുകളുടെ എണ്ണത്തിലും ഒപ്പം ഭരണത്തുടര്‍ച്ചയും നേടി വിജയിച്ച ബിജെപിയെ മുറിപ്പെടുത്തി ശിവസേന. മഹാരാഷ്ട്രയില്‍നിന്നു തട്ടിയെടുത്ത വികസന പദ്ധതികള്‍ ഒന്ന്‌കൊണ്ട് മാത്രമാണ്ബിജെപി ഗുജറാത്തില്‍ ജയിച്ചതെന്നു ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

 

ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണു ഗുജറാത്തിലെ ബിജെപി ജയത്തെ സംബന്ധിച്ച് ആരോപണമുയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ ആഗോള സമ്മേളനങ്ങള്‍ നടക്കുന്നതും ലോകനേതാക്കള്‍ വരുന്നതും, സബര്‍മതിയും അഹമ്മദാബാദും സന്ദര്‍ശിക്കുന്നതും ഇക്കാരണത്താലാണ്. അതിനാല്‍ ബിജെപിയുടെ വിജയത്തില്‍ മഹാരാഷ്ട്രയ്ക്കു വലിയ പങ്കുണ്ട്.

 

മഹാരാഷ്ട്ര തയാറാക്കിയ പദ്ധതികള്‍ പതിയെ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. ബിജെപിയുടെ വിജയത്തില്‍ പ്രത്യേകിച്ചങ്ങനെ അത്ഭുതപ്പെടേണ്ട ഒന്നുമില്ല. കോവിഡ് മഹാമാരി, മോര്‍ബി തൂക്കുപാലം ദുരന്തം തുടങ്ങിയവ സംഭവിച്ച ഗുജറാത്തിനെപ്പറ്റിയാണു ചിന്തിക്കേണ്ടത്.

 

ഗുജറാത്തിന്റെ ഗൗരവ് പുരുഷ് ആണ് മോദി. സ്ഥായിയായ വികസനം ഗുജറാത്തിനുണ്ടാകാന്‍ കാരണം മോദിയാണ്.കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി നമ്മുടെ ഗ്രാമങ്ങളും അവര്‍ വില്‍ക്കുകയാണ് ഉദ്ധവ് പറഞ്ഞു.

 

156 സീറ്റുമായി നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെയാണ് തുടര്‍ച്ചയായി ഏഴാമതും ബിജെപി ഭരണം പിടിച്ചത്.

 

 

OTHER SECTIONS