രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നല്കുന്നത് പരിഗണനയിൽ

By anil payyampalli.06 05 2021

imran-azhar

 

ന്യൂദൽഹി :രാജ്യത്തെ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് പരിഗണനയിൽ.

 

മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.

 

 


കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം.

 

 

അതേസമയം സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കും. മരണസംഖ്യയും ഉയരുകയാണ്. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കേസിൽ മുന്നിട്ടുനിൽക്കുന്നത്. മഹാരാഷ്ട്രയിൽ 57, 640 പേർക്ക് രോഗം സ്ഥിരീകരിച്ചു. 920 പേർ മരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്. നാസിക്കിൽ മാത്രം നൂറിലധികം മരണം റിപ്പോർട്ട് ചെയ്തു.

 

 

കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് രാജസ്ഥാനും നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിവാഹമടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. കർണാടകയിലെ ബംഗളൂരുവിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20000ത്തിന് മുകളിൽ തുടരുകയാണ്.

 

 

 

 

OTHER SECTIONS