ടിവി സീരീസ് നായകന്റെ അടിവസ്ത്രം ലേലത്തിന്; കിട്ടിയത് റെക്കോഡ് തുക!

By Web Desk.01 03 2023

imran-azhar

 

 

താരങ്ങളോടുള്ള ആരാധന അതിരുവിടുന്നതിന്റെ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. തെന്നിന്ത്യന്‍ മാദക സുന്ദരി സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ വലിയ തുകയ്ക്ക് ലേലത്തില്‍ പോയതും താരസുന്ദരി ഖുഷ്ബുവിന്റെ ക്ഷേത്രം നിര്‍മിച്ചതുമെല്ലാം ചില ഉദാഹരണങ്ങളാണ്. കാലം മാറിയിട്ടും താരാരാധനയ്ക്ക് കുറവ് വന്നിട്ടില്ല; മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നു മാത്രം!

 

ടെലിവിഷന്‍ സീരീസുകളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് ബ്രേക്കിംഗ് ബാഡ്. ബ്രേക്കിംഗ് ബാഡിനും അതിന്റെ പ്രീക്വല്‍ ബെറ്റര്‍ കാള്‍ സോളിനും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബ്രേക്കിംഗ് ബാഡുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്ത. ബ്രേക്കിംഗ് ബാഡിലെ നായകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെ അടിവസ്ത്രം ലേലത്തിന് വച്ചിരുന്നു. മാത്രമല്ല, അണിയറക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ഈ അടിവസ്ത്രം ലേലത്തില്‍ പോയെന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്.

 

ജനപ്രിയ സിനിമകളിലും സീരീസുകളിലും പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമൊക്കെ ലേലത്തിന് വയ്ക്കുന്ന സ്ഥാപനം, പ്രോപ്‌സ്റ്റോര്‍ ഓക്ഷന്‍ ആണ് ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റിന്റെ അടിവസ്ത്രം ലേലത്തിന് വച്ചത്.

 

2008 ജനുവരിയില്‍ അമേരിക്കന്‍ ചാനലായ എഎംസിയില്‍ വന്ന ബ്രേക്കിംഗ് ബാഡിന്റെ പൈലറ്റ് എപ്പിസോഡില്‍ വാള്‍ട്ടര്‍ വൈറ്റ് ധരിച്ചിരുന്ന അടിവസ്ത്രമാണിത്. ചിത്രീകരണ സമയത്ത് ഉപയോഗിച്ച അടിവസ്ത്രമല്ല ഇതെന്നും അതിന്റെ ഒരു മാതൃകയാണ് ലേലത്തില്‍ വച്ചിരിക്കുന്നതെന്നും പ്രോപ്‌സ്റ്റോര്‍ അറിയിച്ചിരുന്നു.

 

ഫെബ്രുവരി 13 ന് ആരംഭിച്ച ലേലം 27 ന് ആണ് അവസാനിച്ചത്. ലേലത്തില്‍ 5000 ഡോളര്‍ വരെ നേടുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, അമ്പരപ്പിക്കുന്ന പ്രതികരണമാണ് ബ്രേക്കിംഗ് ബാഡ് ആരാധകരില്‍ നിന്നുണ്ടായത്. പ്രതീക്ഷിച്ചതിലും ആറിരട്ടിയിലധികം ഉയര്‍ന്ന തുകയ്ക്കാണ് അടിവസ്ത്രം ലേലത്തില്‍ വിറ്റത്. 32,500 ഡോളര്‍ അതായത് ഏകദേശം 26.8 ലക്ഷം രൂപയാണ് ആണ് അടിവസ്ത്രത്തിന് ലഭിച്ചത്.

 

 

 

 

OTHER SECTIONS