വിവാഹവേദി കൊൽക്കത്തയിലല്ല തമിഴ്‌നാട്ടിൽ: മമതബാനർജിയുടെ വിവാഹം ഞായറാഴ്ച: വൈറലായി ക്ഷണപത്രിക

By anilpayyampalli.11 06 2021

imran-azhar

 


ചെന്നൈ : മമത ബാനർജി വിവാഹിതയാകുന്നു. വരൻ സോഷ്യലിസം. കമ്മ്യൂണിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തിലാണ് വിവാഹം.


കൗതുകം കൊള്ളിക്കുന്ന പേരുകളുള്ള വധൂവരന്മാരുടെ വിവാഹം കൊൽക്കത്തയിലല്ല മറിച്ച് തമിഴ്നാട്ടിലാണ് നടക്കുന്നത്. ഇവരുടെ വിവാഹ ക്ഷണക്കത്ത് ഉൾപ്പെടെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 


ജൂൺ 13 ന് രാവിലെ 7 മണിയോടെയാണ് സേലം ജില്ലാ സിപിഎം യൂണിറ്റ് സെക്രട്ടറി എ മോഹന്റെ മകൻ എ എം സോഷ്യലിസം, കോൺഗ്രസ് പ്രവർത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനർജിയെ വിവാഹം കഴിക്കുന്നത്.

 

വരന്റെ സോഹദരന്മാരായ കമ്മ്യൂണിസം ലെനിനിസം എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം.

 

 

കുറച്ച് സമയം കൊണ്ട് തന്നെ ഈ പേരുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. ഇരുവരുടേയും പേരിന് പിന്നിലുള്ള കഥ ഇങ്ങനെയാണ്.

 

 


അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് മുൻപ് കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്ന ഫയർബ്രാൻഡ് പശ്ചിമ ബംഗാൾ രാഷ്ട്രീയക്കാരിയോടുള്ള ആരാധനയാണ് മകൾക്ക് മമത ബാനർജി എന്ന പേര് ഇടാനുള്ള കാരണമെന്ന് കെ പളനിസാമി പറയുന്നു.

 

 

എന്നാൽ കമ്മ്യൂണിസം അങ്ങനെയല്ല. 1991 ൽ സോവിയറ്റ് യൂണിയൻ പിരിഞ്ഞപ്പോൾ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എ മോഹന്റെ ഭാര്യ അന്ന് ഗർഭിണിയായിരുന്നു.

 

 

 

 

തനിക്ക് ജനിക്കുന്നത് ഒരു ആൺകുഞ്ഞ് ആണെങ്കിൽ കമ്മ്യൂണിസം എന്ന് പേരിടാൻ അന്ന് തീരുമാനിച്ചു. അതിന്റെ സ്മരണയ്ക്കായി തന്റെ രണ്ടാമത്തെ മകന് ലെനിനിസം എന്ന് പേരിട്ടു.


കമ്മ്യൂണിസം നിലനിൽക്കേ സോഷ്യലിസം ആവശ്യമായിരുന്നതിനാൽ മൂന്നാമത്തെ മകന് സോഷ്യലിസം എന്നും പേരിട്ടുവെന്ന് മോഹൻ പറഞ്ഞു.

 

തന്റെ ഗ്രാമത്തിൽ റഷ്യ, മോസ്‌കോ, ചെക്കോസ്ലോവാക്യ, റൊമാനിയ, വിയറ്റ്നാം, വെൻമാനി, എന്നിങ്ങനെയുള്ള പേരുകൾ സാധാരണമാണെന്ന് മോഹനൻ വ്യക്തമാക്കി.

പീപ്പിൾസ് വെൽഫെയർ ഫ്രണ്ട് സ്ഥാനാർത്ഥിയായി 2016 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മോഹൻ മത്സരിച്ചപ്പോൾ മൂന്ന് മക്കളും പ്രചാരണത്തിനുണ്ടായിരുന്നു.

 

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇവരുടെ പേരുകൾ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കമ്മ്യൂണിസം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്, സഹോദരങ്ങളായ സോഷ്യലിസം, ലെനിനിസം എന്നിവർ സേലത്ത് ഒരു വെള്ളി ആഭരണ നിർമ്മാണ യൂണിറ്റ് നടത്തുന്നു.


കമ്മ്യൂണിസവും ലെനിനിസവും വിവാഹിതരാണ്. കമ്മ്യൂണിസത്തിന് മാർക്സിസം എന്നൊരു മകനുമുണ്ട്.

 

 

OTHER SECTIONS