തമിഴ്‌നാട്ടിൽ അമ്മ ക്യാന്റീനുകൾക്ക് നേരെ പരക്കെ ഡി.എം.കെ അക്രമം

By anilpayyampalli.04 05 2021

imran-azhar

 

 

ചെന്നൈ : തമിഴ്‌നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം.

 

ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു.

 

അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉൾപ്പടെയാണ് നശിപ്പിച്ചു.

 

 

ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിൻറെ ചിത്രം പതിച്ചു. ക്യാൻറീനുകൾക്ക് മുന്നിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

 

 

ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗൺ കാലത്ത് സൗജന്യമായും ജനങ്ങൾക്ക് നൽകിയരുന്ന എ.ഐ.എ.ഡി.എം.കെ സർക്കാർ സ്ഥാപനമാണ് അമ്മ ക്യാൻറീനുകൾ.

 

 

2013 ഫെബ്രുവരിയിലാണ് അമ്മ ക്യാൻറീനുകൾ തമിഴ്‌നാട്ടിൽ ആരംഭിക്കുന്നത്.

 

 

 

OTHER SECTIONS