By priya.19 09 2023
ഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് വനിത സംവരണ ബില്‍ അവതരിപ്പിക്കും. ഇന്നത്തെ അജണ്ടയില്‍ ബില്ല് ഉള്‍പ്പെടുത്തി. ഇത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും.
ലോക്‌സഭ നാളെ ബില്ല് പാസാക്കും. 21 ന് രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കും. വനിത സംവരണ ബില്‍ കോണ്‍ഗ്രസിന്റെതെന്ന് സോണിയ ഗാന്ധി രാവിലെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസാണ് ആദ്യം ബില്‍ കൊണ്ടുവന്നതെന്ന് എംപി രഞ്ജീത്ത് രഞ്ജന്‍ പറഞ്ഞു. 2010 ല്‍ മാര്‍ച്ചില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കി. ബിജെപി അധികാരത്തില്‍ വന്നിട്ട് ഒന്‍പതര വര്‍ഷമായെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബില്‍ കൊണ്ട് വരുന്നതെന്നും രഞ്ജീത്ത് രഞ്ജന്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോകില്ല, കൊല്ലില്ല; സഞ്ചാരികളെ ക്ഷണിച്ച് താലിബാന്‍
അമേരിക്കന്‍ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഒടുവില്‍ ലോകസഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുന്നു.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്‌സ് സമൂഹമാധ്യമത്തില്‍ വൈറലായി. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചനദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു.
വീഡിയോ പങ്കുവെച്ച് കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇങ്ങനെ കുറിച്ചു. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാര്‍ഥ നാടും ധീരന്മാരുടെ വീടുമായ അഫ്ഗാനിസ്ഥാന്‍ എന്ന മഹത്തായ രാഷ്ട്രം സന്ദര്‍ശിക്കുക.
പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കന്‍ രാജ്യം. യുദ്ധം അവസാനിച്ചതിനാല്‍ നിങ്ങള്‍ 100 ശതമാനം സുരക്ഷിതരായിരിക്കും.
ഞങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല. 3 ദിവസത്തിനുള്ളില്‍ 17 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഒരു പക്ഷേ ലോകത്ത് ആദ്യമായാണ് ഒരു ഭരണകൂടം പൊതുയിടങ്ങളില്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് അവകാശപ്പെടുന്നത്.
വീഡിയോയില്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രകൃതിയെ കോര്‍ത്തിണക്കി നാല് നിറങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യത്തേത് കറുപ്പാണ്. അഫ്ഗാനിസ്ഥാന്‍ കറുത്തതാണ്, അഫ്ഗാനിസ്ഥാന്‍ ചുവന്നതാണ്.
അഫ്ഗാനിസ്ഥാന്‍ പച്ചയാണ്. അഫ്ഗാനിസ്ഥാന്‍ വെള്ളയാണ് എന്നിങ്ങനെ വീഡിയോയില്‍ എഴുതി കാണിക്കുന്നു. ഓരോ എഴുത്ത് വരുമ്പോഴും ആ നിറവുമായി ബന്ധപ്പെട്ട അഫ്ഗാന്റെ ഭൂപ്രകൃതിയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.