വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കുമായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

By Shyma Mohan.02 02 2023

imran-azhar

 


വാഷിംഗ്ടണ്‍: താന്‍ വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നെങ്കില്‍ റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുമായിരുന്നെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

 

താന്‍ യുഎസ് പ്രസിഡന്റായി ഇപ്പോഴും തുടരുകയായിരുന്നുവെങ്കില്‍ യുദ്ധം സംഭവിക്കില്ലായിരുന്നു. അത്യന്തം രൂക്ഷമായതും അതിവേഗം വളരുന്നതുമായ ഈ യുദ്ധം 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നുവെന്ന് വക്താവ് ലിസ് ഹാരിംഗ്ടണിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുന്‍ യുഎസ് പ്രസിഡന്റ് പറയുന്നു.

 


അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ നിര്‍മ്മിത അബ്രാംസ് ടാങ്കുകള്‍ യുക്രെയ്നിലേക്ക് അയയ്ക്കാനുള്ള ജോ ബൈഡന്റെ തീരുമാനത്തെയാണ് ട്രംപ് വിമര്‍ശിച്ചത്. യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.