മുംബൈ ബംഗ്ലാവിനുള്ളിലെ അശ്ളീല ചിത്രീകരണം, റെയ്‌ഡ്‌; രാജ് കുന്ദ്രയുടെ അറസ്റ്റ് ഇങ്ങനെ

By Sooraj Surendran.21 07 2021

imran-azhar

 

 

മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ മുടക്കിയത് കോടികള്‍. നവി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. സ്ഥാപനത്തില്‍ രാജ് കുന്ദ്ര പത്ത് കോടിയോളം രൂപയാണ് നിക്ഷേപിച്ചിച്ചുള്ളത്. കേസിൽ രാജ് കുന്ദ്രയെ വളരെ തന്ത്രപൂർവമാണ് പോലീസ് വലയിലാക്കിയത്.

 

ഈ വര്‍ഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളില്‍ നടന്ന അശ്ലീല ചിത്രീകരണം പോലീസ് റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണമാണ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത്. രണ്ട് പേരുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് റെയ്ഡ് നടത്തിയത്.

 

ബംഗ്ലാവില്‍ നിന്ന് രക്ഷപെടുത്തിയ ഒരു സ്ത്രീയെ പരാതിക്കാരിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങളുടെ നിര്‍മാതാവായ റോവ ഖാന്‍, നടനായ ഗെഹ്ന വസിഷ്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.

 

ചോദ്യം ചെയ്യലിനിടെയാണ് രാജ് കുന്ദ്രയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റും, യുകെ ആസ്ഥാനമായുള്ള കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ ഉമേഷ് കാമത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്. തുടരന്വേഷണം ചെന്നെത്തിയത് കുന്ദ്രയിലേക്കും.

 

ആപ്പിന്റെ ഉടമസ്ഥത കെന്റിനായിരുന്നെങ്കിലും രാജ് കുന്ദ്രയുടെ മുംബൈ ആസ്ഥാനമായുള്ള വിയാന്‍ ഇന്‍ഡസ്ട്രീസാണ് ഹോട്ട്‌ഷോട്ട്‌സ് ആപ്ലിക്കേഷന്റെ നടത്തിപ്പുകാരെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

 

ക്ലിപ്പുകള്‍ ഇന്ത്യയില്‍ ചിത്രീകരിച്ചതായും വി ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് യുകെയിലേക്ക് മാറ്റിയ ശേഷം മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ റിലീസ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

 

OTHER SECTIONS