കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനം: എ.വിജയരാഘവൻ

By Sooraj Surendran.17 04 2021

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കടന്നാക്രമിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ.

 

താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്‌.വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വര്‍ണ്ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ `മാന്യതയ്‌ക്ക്‌' തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

അര്‍ഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്‌ ഇപ്പോള്‍ ഗീര്‍വാണ പ്രസംഗം നടത്തുന്നത്‌.

 

കേരളത്തെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും കുടപിടിച്ച മുരളീധരന്‌, പ്രതിസന്ധിയില്‍ തളരാതെ നാടിനെ നയിച്ച മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ എന്ത്‌ യോഗ്യതയാണുള്ളത്‌? വിജയരാഘവൻ ചോദിച്ചു.

 

എല്‍.ഡി.എഫ്‌ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്‌ അങ്ങേയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

OTHER SECTIONS