2022-ലെ തെരഞ്ഞെടുപ്പിലും എഎപി മത്സരിക്കും; ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കെജ്‌രിവാൾ

By sisira.14 06 2021

imran-azhar

 

 

 


ന്യൂഡല്‍ഹി: 2022-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍ പറഞ്ഞു.

 

ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദേഹം. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും കെജ്‌രിവാൾ ഉദ്ഘാടനം ചെയ്തു. 

 

കെജിരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാദ്‌വി ആം ആദ്മിയില്‍ ചേര്‍ന്നു.

 

നേരത്തെ തന്നെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ആം ആദ്മി ഇസുദാന്‍ ഗാദ്‌വി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗാദ്‌വിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജിരിവാളും ട്വീറ്റ് ചെയ്തു.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാംകൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS