യുപിയിൽ മാധ്യമപ്രവർത്തകൻ ബൈക്ക് അപകടത്തിൽ മരിച്ചു; ദുരൂഹതയെന്ന് പരാതി

By sisira.14 06 2021

imran-azhar

 

 

 

ഗോരഖ്പൂർ: ഉത്തർപ്രദേശിൽ എബിപി ചാനൽ റിപ്പോർട്ടർ സുലഭ് ശ്രീവാസ്തവയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്ന് പരാതി.

 

താൻ കൊല്ലപ്പെട്ടേക്കുമെന്ന് കാണിച്ച് രണ്ട് ദിവസം മുൻപ് സുലഭ് പ്രതാപ്ഘട്ട് എഡിജിപിക്ക് കത്തയിച്ചിരുന്നു. കുടുംബത്തിനും തനിക്കും പൊലീസ് സുരക്ഷ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

 

ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനലിന്‍റെ റിപ്പോർട്ടറായിരുന്നു സുലഭ്. ഇന്നലെ രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സുലഭിനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

 

ബൈക്കിൽ നിന്ന് വീണ നിലയിലാണ് സുലഭിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

 

സുലഭ് പ്രതാപ്ഘട്ടിൽ പ്രവർത്തിക്കുന്ന മദ്യമാഫിയയെ കുറിച്ച് നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് സുലഭിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.


എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും ആരോപിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

 

സർക്കാർ ഉറങ്ങുകയാണെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദി യുപി സർക്കാരാണെന്നാണ് എഎപിയുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി പൊലീസ് അറിയിച്ചു.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

 

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

 

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

 

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

OTHER SECTIONS