കാസര്‍കോട് വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

By Web Desk.02 12 2022

imran-azhar

 


കാസര്‍കോട്: വാഹനാപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറില്‍ ലോറിയിടിച്ചാണ് അപകടം. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ് (18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കിഷോര്‍(20) എന്നിവരാണ് മരിച്ചത്.

 

മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള മീര്‍കാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്.

 

കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

 

 

 

 

OTHER SECTIONS