തിരുച്ചിറപ്പള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 6 മരണം

By Priya.19 03 2023

imran-azhar

 


ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. സേലത്തു നിന്നും കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ സേലം എടപ്പാടി സ്വദേശികളാണ്.

 

മരിച്ചവരില്‍ ഒരു കൂട്ടിയും സ്ത്രീയും ഉള്‍പ്പെടുന്നു. 3 പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പിള്ളി- സേലം ദേശീയപാതയില്‍ തിരുവാസിയില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് ട്രിച്ചി പൊലീസ് സൂപ്രണ്ട് സുജിത് കുമാര്‍ അറിയിച്ചു.

 

OTHER SECTIONS