/kalakaumudi/media/post_banners/359fd3994d338f80234a74a9bb4fad7941a21b9a1153e9f8ac33bec0951f6eb5.jpg)
പാലക്കാട്: പാലക്കാട് എക്സൈസ് ടവർ ലോക്കപ്പിൽ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്.
ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയ പ്രതിയാണ് ഷോജോ ജോൺ.ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച രാത്രി നഗരമധ്യത്തിലെ വാടക വീട്ടിൽനിന്ന് 2കിലോ ഹാഷിഷ് ഓയിലുമായി ഷോജോ പിടിയിലായത്.തുടർന്ന് എക്സൈസ് ടവർ ലോക്കപ്പിൽ പാർപ്പിച്ചിരുന്ന പ്രതിയെ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ,ഷോജോ ജോണിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
