By Web Desk.28 08 2023
കോട്ടയം: സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മന്‍. സെക്രട്ടേറിയറ്റിലെ ഒരു മുന്‍ ഉദ്യോഗസ്ഥനെതിരെയാണ് അച്ചു ഉമ്മന്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. വനിതാ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചാണ് വന്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
അധികാരം ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന് അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണെന്നും അവര്‍ ആരോപിച്ചു.
പാര്‍വണേന്ദുമുഖി പാര്‍വതി... പുരുഷ പൊലിസുകാരുടെ തിരുവാതിര വൈറല്‍!
തൃശൂര്‍: കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനിലെ പുരുഷ പൊലിസുകാരുടെ തിരുവാതിരക്കളി വൈറലാകുന്നു. സെറ്റ് മുണ്ടുടുത്ത്, മലയാളി മങ്കമാരായി കൂളിംഗ് ഗ്ലാസും ധരിച്ചാണ് പൊലിസുകാരുടെ നൃത്തച്ചുവട്. പാര്‍വണേന്ദു മുഖി പാര്‍വതി എന്ന ഏറെ സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊത്താണ് നൃത്തം ചെയ്യുന്നത്.
ആദ്യാവസാനം ഏറെ ഗൗരവത്തോടെയാണ് പൊലിസ് ഉദ്യോഗസ്ഥന്‍മാരുടെ തിരുവാതിരക്കളി. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വൈറലാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പൊലിസുകാര്‍ക്ക് ആശംസ അറിയിച്ചത്.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്സണ്‍, ബാബു, റെജി, ജഗദീഷ്, ജാക്സണ്‍ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ച