കാലാവസ്ഥാ പ്രതിസന്ധി; മൗനം തുടരുന്ന സ്വീഡനതിരേ പ്രതിഷേധം,പരാതി നല്‍കി ഗ്രെറ്റ് ത്യുന്‍ബെ

By Lekshmi.26 11 2022

imran-azhar

 

 

സ്റ്റോക്ക്ഹോം: കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളിൽ മൗനം തുടരുന്ന സ്വീഡനതിരേ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ. ഭരണകൂടത്തിന്റെ നിരുത്തരപാദപരമായ സമീപനത്തിനെതിരേ ഗ്രെറ്റ ത്യുന്‍ബയെടക്കമുള്ള അറുനൂറിലധികം വരുന്ന യുവജനങ്ങള്‍ സ്റ്റോക്ക്‌ഹോം ജില്ലാ കോടതിയില്‍ പരാതി നല്‍കി.

 


കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ രാജ്യത്ത്‌ ഇതാദ്യമായാണ്‌ പൊതുജനം കേസ് ഫയല്‍ ചെയ്യുന്നത്.സ്റ്റോക്ക് ഹോം ജില്ലാ കോടതിയിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ശേഷം പ്രതീകാത്മകമായി വെള്ളിയാഴ്ചയാണ് പരാതി സമർപ്പിക്കപ്പെട്ടത്. പരാതി നേരത്തേതന്നെ രാജ്യ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ മറ്റൊരു കോടതിയില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിരുന്നു.

 


കാലാവസ്ഥാ പ്രതിസന്ധി ആശങ്കാജനകമാണെന്നും അത് നമ്മളെ ദുരന്തത്തിലേക്ക് കടത്തി വിടാൻ തക്ക കെൽപ്പുള്ളതാണെന്നും പരാതിക്കാരിലൊരാളും 19-കാരിയുമായ മോവ വിഡ്മാർക്ക് പ്രതികരിച്ചു.അറുനൂറിലധികം പേർ പങ്കാളികളാകുന്ന കേസും രാജ്യത്ത് അപൂർവമാണ്.

 

വിവിധ സംഘടനകളും പൗരന്മാരും കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ മൗനം തുടരുന്ന രാജ്യങ്ങൾക്ക് എതിരേ മുന്നോട്ട് വരുന്ന കാഴ്ചയാണ് ലോകത്താകമാനം അടുത്തകാലത്തായി ഉണ്ടായത്.ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2020 ഓടെ 25 ശതമാനമായി കുറയ്ക്കാന്‍ ഡച്ച് ഗവണ്‍മെന്റിനോട് ഡച്ച് സുപ്രീംകോടി ഉത്തരവിട്ടത് 2019-ലാണ്.

OTHER SECTIONS