മയക്കുമരുന്ന് കേസില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍; ലഹരിക്കടത്തുകാരന്‍ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തില്‍പ്പെട്ടയാളെന്ന് എന്‍സിബി

By Web Desk.31 03 2021

imran-azhar

 

മുംബൈ: മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.

 

നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകള്‍ കണ്ടെടുത്തതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അറസ്റ്റും രേഖപ്പെടുത്തി.

 

ലഹരിക്കടത്തുകാരനായ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തില്‍പ്പെട്ട ആളാണ് അജാസ് ഖാന്‍ എന്നാണ് എന്‍സിബി പറയുന്നത്.

 

കഴിഞ്ഞ വ്യാഴാഴ്ച ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

എന്നാല്‍, തന്റെ വീട്ടില്‍നിന്ന് ലഹരിഗുളികകള്‍ കണ്ടെടുത്തെന്ന വാദം നടന്‍ നിഷേധിച്ചു. ഭാര്യ ഉപയോഗിക്കുന്ന ഉറക്കഗുളികകള്‍ മാത്രമാണ് അവര്‍ക്ക് വീട്ടില്‍നിന്ന് കിട്ടിയതെന്നും അജാസ് പറഞ്ഞു.

 

 

 

OTHER SECTIONS