By Web Desk.07 03 2023
കൊച്ചി: നടന്‍ ബാല ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കരള്‍രോഗത്തിന് താരം ചികിത്സയിലാണ്. കരള്‍ മാറ്റിവയ്ക്കലും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, രോഗം ഗുരുതരാവസ്ഥയിലായിട്ടും അവയവം മാറ്റിവയ്ക്കാനുള്ള നീക്കം ബാലയുടെ ഭാഗത്തുനിന്നുണ്ടായില്ല.
സാമ്പത്തിക ബുദ്ധിമുട്ടാണോ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകുന്നതിന് കാരണമെന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു.
രണ്ടു ദിവസം മുമ്പും ആരോഗ്യനില നന്നായി പോകുന്നതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ബാല സന്ദേശം അയച്ചിരുന്നു. എന്നാല്‍, പെട്ടെന്നു ആരോഗ്യനില വഷളാകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ ബോധരഹിതനായി. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.