ആത്മഹത്യശ്രമം; നടി ഛൈത്ര കൂട്ടൂർ ആശുപത്രിയിൽ

By അനിൽ പയ്യമ്പള്ളി.09 04 2021

imran-azharഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

ബെംഗളൂരൂ: കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ഛൈത്ര കൂട്ടൂർ ആത്മഹത്യശ്രമത്തിനെ തുടർന്ന് ചികിത്സയിൽ.

 

കീടനാശിനി കുടിച്ച് അവശനിലയിൽ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

കുറച്ച് നാളുകൾക്ക് മുൻപാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാർജുനയാണ് ഭർത്താവ്.

 

വിവാഹത്തിൽ നാഗാർജുനയുടെ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. അതെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ഛൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

 

 

 

OTHER SECTIONS