മെഡിക്കല്‍ ബുള്ളറ്റിന്‍; ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍

By Web Desk.25 03 2023

imran-azhar

 

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരം. ഇതു സംബന്ധിച്ച് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു.

 

മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെ: പ്രമുഖ ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതര നില ഗുരുതരമായി തുടരുകയാണെന്ന് വിപിഎസ് ലേക് ഷോര്‍ അധികൃതര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ ഇസിഎംഒ സപ്പോര്‍ട്ടിലാണ്.

 

അര്‍ബുദ ചികിത്സയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ നിന്ന് മുറിയിലേക്കു മാറ്റിയിരുന്നു. എന്നാല്‍, ആരോഗ്യനില വീണ്ടും ഗുരുതരമായി.

 

 

 

OTHER SECTIONS