ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ടു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി

By Web Desk.08 03 2023

imran-azhar

 


ആരോഗ്യം വീണ്ടെടുക്കുന്നതായി അവതാരകനും നടനുമായ മിഥുന്‍ രമേശ്. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി-മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞു.

 

ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചതായി മിഥുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചികിത്സ തുടരുന്നതായും മിഥുന്‍ പറഞ്ഞു.

 

മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു കണ്ണ് അടയും മറ്റേത് അടയാന്‍ അല്പം ബലം കൊടുക്കണം. ഒരു വശം ഭാഗികമായി പരാലിസിസ് എന്നൊക്കെ പറയാവുന്ന അവസ്ഥയിലാണെന്നും മിഥുന്‍ പറഞ്ഞു.

 

രോഗം ഭേദമാകും പഴയ നിലയിലാകും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും മിഥുന്‍ അറിയിച്ചു.

 

 

 

OTHER SECTIONS