ബോളിവുഡ് നടൻ വിശാൽ ആനന്ദ് അന്തരിച്ചു

By online desk .06 10 2020

imran-azhar

 

ബോളിവുഡ് നടൻ വിശാൽ ആനന്ദ് അന്തരിച്ചു. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. 1976 ൽ പുറത്തിറങ്ങിയ ചൽതേ ചൽതേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വിശാൽ ആനന്ദ്. ബിഷം കോലി എന്നായിരുന്നു വിശാലിന്റെ യഥാർത്ഥ പേര്. എഴുപതുകളിൽ ഹിന്ദുസ്ഥാൻ കി കസം, ടാക്‌സി ഡ്രൈവർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള വിശാൽ സിമി അഗർവാൾ കേന്ദ്രകഥാപാത്രത്തിലെത്തിയ ചൽതേ ചൽതേയിൽ അഭിനയിച്ചതോടെയാണ് ജനശ്രദ്ധ നേടുന്നത്.

 

ചല്‍തേ ചല്‍തേ അടക്കം നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച കിസ്മത്, ദില്‍സേ മിലേ ദില്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശ്സത നടന്‍ ദേവ് ആനന്ദിന്റെ അനന്തരവനാണ്.

OTHER SECTIONS