By web desk.08 06 2023
തിരുവനന്തപുരം: പ്രമുഖ നിര്‍മാണക്കമ്പനിയായ എസ്എഫ്എസ് ഉടമ കെ. ശ്രീകാന്തിന്റെ ഭാര്യ അഡ്വ. രമ ശ്രീകാന്ത് (60) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മൃതദേഹം വ്യാഴാഴ്ച രാത്രി 10.30-ഓടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിക്കും. വെള്ളിയാഴ്ച രാവിലെ 10-ന് കരമന രുദ്രഭൂമിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മക്കള്‍- മൈത്രി, അദ്വൈത. മരുമക്കള്‍- ആനന്ദ് (കെപിഎംജി), വൈശാഖ് സുബ്രഹ്‌മണ്യം (മെരിലാന്‍ഡ് സ്റ്റുഡിയോ).