By Web Desk.01 04 2023
കൊച്ചി: ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ കൗണ്‍സിലുമായ അഡ്വ കെ. ഗോവിന്ദ് ഭരതന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. കണ്ണൂര്‍ തലശേരി സ്വദേശിയാണ്. ദീര്‍ഘനാളായി കൊച്ചിയിലായിരുന്നു താമസം.