കനത്ത മഴ തടസ്സം നിന്നു; ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല; പിഴ ഒഴിവായി

By Lekshmi.10 06 2023

imran-azhar

 

കോഴിക്കോട്: നിയമ ലംഘനം പിടികൂടാന്‍ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല. അതിനാല്‍ പല വാഹനങ്ങള്‍ക്കും പിഴ ഒഴിവായി. കനത്ത മഴ തടസ്സം നിന്നതാണ് കാരണം. ക്യാമറ ഘടിപ്പിച്ചതിലുള്ള തകരാറാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

പതിഞ്ഞ ചിത്രങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സെര്‍വറില്‍ എത്തുകയും തുടര്‍ന്ന് ജില്ലാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയുമാണ്. ഇത്തരം ദൃശ്യങ്ങളില്‍ വ്യക്തത ഉള്ളവ മാത്രമാണ് നടപടിക്കായി നോട്ടിസ് അയയ്ക്കുന്നത്. നിയമലംഘനങ്ങളില്‍ കൂടുതലും നാലുചക്ര വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയാണ്. ഇതില്‍ സര്‍ക്കാര്‍ വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത് കൊടുവള്ളി മേഖലയിലാണ്.

 

കഴിഞ്ഞ 4 ദിവസത്തിനിടയില്‍ ജില്ലയില്‍ 1076 പേര്‍ക്ക് നടപടിക്കായി നോട്ടിസ് നല്‍കി. ഈ വാഹന ഉടമകള്‍ 14 ദിവസത്തിനകം പിഴ ഓണ്‍ലൈനായി അടയ്ക്കണം.

 

OTHER SECTIONS