ഓഗസ്റ്റ് 20 മുതല്‍ 24 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ എയര്‍ ഇന്ത്യ

By priya.12 08 2022

imran-azhar

 

ദില്ലി: ഓഗസ്റ്റ് 20 മുതല്‍ 24 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ടാറ്റാ ഗ്രൂപ്പിന് കീഴില്‍ വ്യോമയാന രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ടാണ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.ദില്ലിയില്‍ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും മുംബൈയില്‍ നിന്ന് ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുമാണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്.


ഒരു സര്‍വീസ് മുംബൈ ബംഗളൂരു റൂട്ടിലും, മറ്റൊന്ന് അഹമ്മദാബാദ് പൂനെ റൂട്ടിലും തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്.എയര്‍ ഇന്ത്യയുടെ 70 നാരോ ബോഡി വിമാനങ്ങളില്‍ 54 എണ്ണത്തിന് സര്‍വീസ് നടത്താന്‍ കഴിയും.കഴിഞ്ഞ ആറ് മാസങ്ങളിലായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉള്ള തീവ്ര പരിശ്രമത്തിലായിരുന്നു കമ്പനി എന്നാണ് സിഇഒ ക്യാംപ്‌ബെല്‍ വില്‍സണ്‍ പറയുന്നത്. ഇതിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.


വിമാന ടിക്കറ്റിന് വില നിയന്ത്രണ അവകാശം കമ്പനികള്‍ക്ക് തന്നെ തിരിച്ചു നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാടോടെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് ടിക്കറ്റ് നിരക്ക് സ്വന്തമായി തീരുമാനിക്കാന്‍ കഴിയും.

 

 

OTHER SECTIONS