ആയിഷ സുൽത്താന മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും

By sisira.14 06 2021

imran-azhar

 

 

 

കൊച്ചി: താൻ കവരത്തിയിലെത്തിയാൽ അറസ്റ്റുചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ആയിഷ സുൽത്താന ഹൈക്കോടതിയിൽ.


ചാനൽ ചർച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പൺ' പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയ പശ്ചാത്തലത്തിൽ മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.

 

അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ആയിഷ സുൽത്താന രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തി.

 

ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ആയിഷ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

OTHER SECTIONS