എകെജി സെന്റര്‍ ആക്രമണം: പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്ന് ക്രൈംബ്രാഞ്ച്

By Shyma Mohan.22 09 2022

imran-azhar

 

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ പതിനാല് ദിവസത്തേക്ക് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 

പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. പ്രതിയുടെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച പരിഗണിക്കും. എകെജി സെന്റര്‍ ആക്രമണം നടന്ന് രണ്ടര മാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

 

കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

അതേസമയം സിപിഎം പ്രവര്‍ത്തകര്‍ കെപിസിസി ഓഫീസ് ആക്രമിച്ചതിന്റെയും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തു നിര്‍മ്മിക്കുന്നതിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലേറേറ്റ് ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടകവസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

OTHER SECTIONS