അങ്കമാലിയിൽ കോവിഡ് രോഗിയുമായി പോയ 108 ആംബുലൻസ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

By Sooraj Surendran.06 05 2021

imran-azhar

 

 

കൊച്ചി: കോവിഡ് രോഗിയുമായി പോയ 108 ആംബുലൻസ് അപകടത്തിൽപ്പെട്ടു. അങ്കമാലിയിലാണ് സംഭവം.

 

അമിത വേഗതയിലെത്തിയ ആംബുലൻസിന്റെ നിയന്ത്രണം നഷ്ടമായി രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.

 

വൈകിട്ട് ആറരയോടെയാണ് സംഭവം. ഞ്ഞപ്രയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി നെടുമ്പാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അങ്കമാലി ടി.ബി. ജങ്ഷനിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.

 

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് മേഖലയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.

 

OTHER SECTIONS