By Lekshmi.18 03 2023
ജലന്ധർ: പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദിയായ വാരീസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം നാകോദാറില്‍ നിന്നാണ് അമൃത്പാലിനെ പിടികൂടിയത്.ജലന്ധറില്‍ വച്ച് അമൃത്പാലിന്റെ പത്തോളം അനുയായികളെയും പൊലീസ് പിടികൂടി.
സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ ഉച്ച വരെ നിര്‍ത്തിവച്ചു.വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി.അമൃത്പാലിനെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.
എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് ''ഓപ്പറേഷന്‍ അമൃത്പാല്‍ സിംഗില്‍ പങ്കെടുത്തത്.ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് നടപടികളില്‍ ഇടപെടരുതെന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചു.