By Lekshmi.24 11 2022
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം.ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെയാണ് ആക്രമണമുണ്ടായത്.പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ സ്കൂട്ടറില്‍ എത്തിയ ആള് ആക്രമിക്കാൻ ശ്രമിച്ചു.ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ തള്ളിയിട്ടു. പിന്നീട് സ്കൂട്ടറില്‍ രക്ഷപ്പെട്ടു.സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം, തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതിരുന്നു.സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ ചര്‍ച്ച ആയതിന് പിന്നാലെ പ്രതി സന്തോഷ് പൊലീസ് അറസ്റ്റ് ചെയ്തു.