By Lekshmi.18 03 2023
ഭുവനേശ്വര്‍: ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവും ഭാര്യയും അറസ്റ്റിൽ.ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.ഭാര്യയുടെ ബന്ധുവും അയൽക്കാരിയുമായ 30 കാരിയെയാണ് 38കാരൻ പീഡിപ്പിച്ചത്.
ഭർത്താവിന് എല്ലാ സഹായവും ചെയ്ത് കൊടുക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത 35കാരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വാർത്ത പുറത്തറിഞ്ഞത്.
യുവതിയുടെ ഭർത്താവിനോടുള്ള ദേഷ്യത്തെ തുടർന്നാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.ഗർഭിണിയായിരുന്ന യുവതി ആശുപത്രിയിൽ ചെക്കപ്പിന് പോകുന്നതിന് സഹായം അഭ്യർഥിച്ച് ബന്ധുകൂടിയായ പദ്മ രുഞ്ജികറിനെ സമീപിക്കുകയായിരുന്നു ആശ വര്‍ക്കറായ പദ്മ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു 30കാരി.
എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം യുവതിയെ കൂട്ടി ഇരുവരും ബന്ധുവീട്ടിലേക്ക് പോവുകയും ഇവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.ഈ സമയത്ത് പദ്മ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതി പറയുന്നത്.ഭർത്താവിനോടുള്ള വിരോധത്തിലാണ് കൃത്യമമെന്നും യുവതി പോലീസിനോട് പറഞ്ഞു.