By Lekshmi.29 11 2022
ജയ്പുര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോതും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തി തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചു.സച്ചിന് പൈലറ്റിനെ ചതിയനെന്ന് ഗഹ്ലോത് വിശേഷിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ ഒരുമിച്ചൊരു വേദിയിലെത്തിയത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ നാലിന് രാജസ്ഥാനിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഇരുനേതാക്കളും ഒറ്റക്കെട്ടാണെന്ന് അറിയിച്ചത്.ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ ഏകോപനം സംബന്ധിച്ച് രാജസ്ഥാന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
യോഗത്തിനെത്തിയ ഗഹ്ലോതും പൈലറ്റും പരസ്പരം കെകൂപ്പി അഭിവാദ്യം ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.പാര്‍ട്ടിയാണ് എല്ലാത്തിനും മീതെയെന്നും അതിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനും അതിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗഹ്ലോത് പറഞ്ഞു.