അമേരിക്കയിൽ മാസ്‌കിടാതതിനെ തുടർന്നുണ്ടായ തർക്കം:; ഒരാളെ വെടിവെച്ചു കൊന്നു

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

 

ന്യൂ ഓർലിയൻസ്: മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം തീർക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിക്കുകയുണ്ടായി. യു.എസിലെ ന്യൂ ഓർലിയൻസിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

ന്യൂ ഓർലിയൻസ് ഹൈസ്‌കൂളിൽ ബാസ്‌കറ്റ്ബാൾ മത്സരം നടക്കുന്നതിനിടയിൽ മാസ്‌ക് ധരിക്കാതെ അകത്തു പ്രവേശിക്കാൻ ശ്രമിച്ച ആളെ സ്‌കൂൾ ജീവനക്കാരൻ തടഞ്ഞു നിർത്തിയത്.

 

ഇതേ തുടർന്നുണ്ടായ മൽപിടിത്തം ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രശ്‌നക്കാരനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയുണ്ടായി. ഇതിനിടെ ഇയാൾ തോക്കെടുത്ത് പൊലീസുകാരന് നേരെ വെടിയുതിർക്കുകയായിരുന്നു ഉണ്ടായത്.

സെക്കൻറ് സിറ്റി കോർട്ട് കോൺസ്റ്റബിൾ മാർട്ടിനസ് മിച്ചുവാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ജോൺ ഷാലർ ഹോൺ (35) എന്നയാളാണ് വെടിവെച്ചത്.

 

OTHER SECTIONS