മയക്കുമരുന്ന് വേട്ട; കോതമംഗലത്ത് നൂറ് കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍

By Lekshmi.26 11 2022

imran-azhar

 

കോതമംഗലം: നൂറ് കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍.തങ്കളം ഭാഗത്ത് അര്‍ധരാത്രി എക്‌സൈസ് നടത്തിയ റെയ്ഡിലാണ് അസം നാഘോന്‍ സ്വദേശിയായ മുബാറക് (28) പിടിയിലായത്.രാത്രി കാലങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

 

തുടർന്ന് രാത്രികാലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തങ്കളം-കാക്കനാട് ബൈപ്പാസ് റോഡില്‍ നിന്ന് അസം സ്വദേശി പിടിയിലായത്.ബ്രൗണ്‍ ഷുഗര്‍ എത്തിച്ച് ചില്ലറ വിതരണം നടത്തിയിരുന്ന ആളാണ് ഇയാള്‍.ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്.

 

കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നിയാസ്, ജയ് മാത്യു, എ.ജെ. സിദ്ധിക്ക്, സി.ഇ.ഒ.മാരായ കെ.സി. എല്‍ദോ, എം.എം. നന്ദു, ബേസില്‍ കെ. തോമസ്, ഡ്രൈവര്‍ ബിജു പോള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

OTHER SECTIONS