അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍ അന്തരിച്ചു

By priya.03 10 2022

imran-azhar

 

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം. രാമചന്ദ്രന്‍ (അറ്റ്‌ലസ് രാമചന്ദ്രന്‍) അന്തരിച്ചു. 80 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഹൃദയാഘാതത്തെ തുടര്‍ന്നു ഞായറാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. തിങ്കളാഴ്ച വൈകുന്നരം ദുബായിലാണ് സംസ്‌കാരം.

 
തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതമാരംഭിക്കുന്നത് ബാങ്ക് ജീവനക്കാരനായാണ്. പിന്നീട് അദ്ദേഹം ബിസിനസിലേക്ക് തിരിഞ്ഞു.
'ജനകോടികളുടെ വിശ്വസ്തസ്ഥാപനം ' എന്ന പരസ്യവാചകത്തിലൂടെ അദ്ദേഹം പ്രശസ്തനായി.


3 പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ 50തോളം ശാഖകളുണ്ടായിരുന്നു. യുഎഇയില്‍ മാത്രമായി 12 ഷോറൂമുകള്‍ പ്രവര്‍ത്തിച്ചു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലും അറ്റ്ലസ് സാന്നിധ്യമറിയിച്ചിരുന്നു.

 

ഹെല്‍ത്ത്‌കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലും നിക്ഷേപം നടത്തി.2015ല്‍ സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ അദ്ദേഹം ദുബായില്‍ തടവിലായിരുന്നു. 2018 ജൂണിലാണ് അദ്ദേഹം മോചിതനായത്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, എന്നിങ്ങനെ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ്, 2 ഹരിഹര്‍ നഗര്‍ തുടങ്ങി ഏതാനും സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ : ഇന്ദിര, മക്കള്‍: ഡോ.മഞ്ജു, ശ്രീകാന്ത്.

 

 

OTHER SECTIONS