'പെട്ടന്നാണ് ബാങ്ക് അധികൃതര്‍ വലിയ ഒരു തുക തിരിച്ചടക്കണമെന്ന് പറഞ്ഞത്: അതായിരുന്നു എല്ലാത്തിന്റേയും തുടക്കം'

By web desk .03 10 2022

imran-azhar

 

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അറ്റ്ലസ് രാമചന്ദ്രന്‍.പ്രതാപകാലത്തില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴും ജയിലഴിക്കുള്ളിലായപ്പോഴും തിരിച്ചു വരവിന്റെ നാളുകളില്‍ അറ്റ്‌ലസ് രാമചന്ദ്രനെ സ്വീകരിക്കാനും മലയാളക്കര ഒന്നടങ്കമുണ്ടായിരുന്നു.

 

തകര്‍ച്ചയില്‍ നിന്നും തിരിച്ചു വരവിന്റെ പാതയിലേക്ക് പിച്ചവയ്ക്കാനൊരുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്റെ വാര്‍ത്ത അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. തന്റെ നഷ്ടങ്ങളെക്കുറിച്ചും ജയില്‍ അനുഭവങ്ങളെക്കുറിച്ചും അറ്റ്‌ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

 

അറ്റ്‌ലസ് രാമചന്ദ്രന്റെ വാക്കുകള്‍:

 

വണ്ടിച്ചെക്കിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. ബിസിനസ് കത്തി നില്‍ക്കുന്ന കാലമായിരുന്നു അത്. ഒരുപാട് പണം വന്നു പോകുന്ന കാലം. എല്ലാ ബാങ്കുകളും സഹായവുമായി പുറകെ വന്നിരുന്നു. ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന പണത്തിന്റെ ഉറപ്പില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കും. എന്തെങ്കിലും കാരണവശാല്‍ ആ വിനിമയം നടന്നില്ല എങ്കില്‍ അഡ്വാന്‍സ് കൊടുത്ത പണം നഷ്ടപ്പെടും.

 

പെട്ടന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത് ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങള്‍ കുറയ്ക്കുകയാണെന്നും കാലാവധി സമയം ആകുന്നതിനു മുന്‍പ് വലിയ ഒരു തുക തിരിച്ചടക്കണം എന്നൊക്കെ.ഒരു ബാങ്കില്‍ നിന്നു കേട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ബാങ്കുകളും അത് വിശ്വസിച്ച് തുടങ്ങി.അതായായിരുന്നു തകര്‍ച്ചയുടെ തുടക്കം.

 

OTHER SECTIONS