ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം: 40 കാരന്‍ അറസ്റ്റില്‍

By Priya.23 03 2023

imran-azhar

 

തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ 40 കാരന്‍ അറസ്റ്റില്‍. കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) മ്യൂസിയം പൊലീസാണ് അറസ്റ്റു ചെയ്തത്.

 

ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയ മെര്‍സില്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്.

 

തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന മെര്‍സിലിനെ വീട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി മ്യൂസിയം സി ഐ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.