മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

By Priya .31 05 2023

imran-azhar

 

ബാലരാമപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഒരാളെ അറസ്റ്റില്‍. പൂന്തുറ സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റ് ചെയ്തത്.

 

പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്. പോക്സോ ചുമത്തിയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

 

ഒരു വര്‍ഷം മുമ്പാണ് പീഡനം നടന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബാലരാമപുരം പൊലീസെടുത്ത പോക്സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിരുന്നു.

 

ഇന്ന് രാവിലെയാണ് പൂന്തുറ സ്വദേശി ഹാഷിം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആത്മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

 

പോക്സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമാണ് അന്വേഷിക്കുന്നത്.

 

മതപഠന കേന്ദ്രത്തിലെ അധ്യാപകരില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ പെണ്‍കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

 

 

 

OTHER SECTIONS