ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

By Priya.25 01 2023

imran-azhar

 

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു.

 


കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് അനില്‍ ആന്റണി രാജിവച്ചത്.

 

ഡോക്യുമെന്ററി വിവാദത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതോടെയാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിയുന്നതായി അറിയിച്ചത്.

 


സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും രാജിക്കത്ത് പങ്കുവച്ച് അനില്‍ ട്വിറ്ററില്‍ കുറിച്ചു.

 

കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനില്‍ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അനില്‍ വിമര്‍ശിച്ചു.

 

 

OTHER SECTIONS