By Priya.25 01 2023
ഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:30 നായിരുന്നു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.
2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പടെ മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം, വന്‍ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കേരളത്തില്‍ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക.