ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്; വോട്ടെടുപ്പിന്റെ അവശേഷിക്കുന്ന ഘട്ടങ്ങൾ ഒരുമിച്ചു നടത്തണമെന്ന് മമത ബാനർജി

By Aswany mohan k .17 04 2021

imran-azhar

 


ന്യൂഡൽഹി: ബംഗാളിൽ 45 മണ്ഡലങ്ങളിൽ നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ മികച്ച പോളിങ്.

 

രാവിലെ 9.30 ന് പുറത്തു വന്ന കണക്കുകൾ പ്രകാരം 16.15 ശതമാനമാണ് വോട്ടിങ് ശതമാനം.

 

ഇതിനിടയിൽ വോട്ടെടുപ്പിന്‍റെ അവശേഷിക്കുന്ന ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.

 


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുവിഹിതത്തില്‍ വന്‍മുന്നേറ്റം നടത്തിയിരുന്നു.

 

കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 

രാത്രി ഏഴു മുതല്‍ രാവിലെ 10 വരെ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ല. നിശബ്ദ പ്രചാരണത്തിന്‍റെ സമയപരിധി 48 മണിക്കൂറില്‍നിന്ന് 72 മണിക്കൂറായി ഉയര്‍ത്തി. എന്നാല്‍ നിലവിലെ സമയക്രമം തുടരണമെന്ന് സിപിഎം നിലപാട് എടുത്തു.

 

 

 

 

OTHER SECTIONS