ഒടുവിൽ അയഞ്ഞു; മമത സര്‍ക്കാര്‍ ഗവര്‍ണറെ കണ്ട് സ്ഥിതി വിശദീകരിക്കുമെന്ന് ചീഫ് സെക്രട്ടറി

By sisira.08 05 2021

imran-azhar

 

 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഗവർണറെ കണ്ട് സ്ഥിതി വിശദീകരിക്കും.

 

കൂടിക്കാഴ്ച വൈകീട്ട് ആറ് മണിക്കാണ്. നേരിട്ടെത്തി വിശദീകരണം നൽകുന്നതിന് നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചതിനെതിരെ ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.

 

എന്നാൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.

 

എന്നാല്‍, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ നിലപാടെന്നും ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം

OTHER SECTIONS